Categories
Look Me

വ്യക്തി വൈരാഗ്യമില്ല; ഉമേഷിന്റെ ആരോപണങ്ങൾ തള്ളി എ.സി.പി എ വി ജോർജ് ഐ.പി.എസ്

കോഴിക്കോട്: സസ്പെൻഷനിലായ സിവിൽ പോലീസ് ഓഫീസർ ഉമേഷുമായി തനിക്ക് യാതൊരു വ്യക്തിവിരോധവും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഇത്തരം ആരോപണം അടിസ്ഥാന രഹിതമാണെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ഐ പി എസ് പറഞ്ഞു.

യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് തനിക്ക് നൽകിയ പരാതി അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.

ട്രൂവിഷൻ ന്യൂസ് റിപ്പോർട്ടറോട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഉമേഷിനോട് എന്തിന് വ്യക്തി വൈരാഗ്യം ഉണ്ടാവണം?ഷോർട്ട് ഫിലിം നിർമ്മാണവുമായി ഈ ഉത്തരവിന് യാതൊരു ബന്ധവുമില്ലെന്നും എ സി പി പറഞ്ഞു.

ഉമേഷ്‌ പറയുന്ന കാര്യങ്ങൾ അടിസ്ഥാനമില്ലാതതാണ്. ഭാര്യയും മക്കളും അടങ്ങിയ കുടുംബമുള്ള ആളാണ് ഉമേഷെന്നും എ വി ജോർജ് വ്യക്തമാക്കി.

എന്നാൽ കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ വിചിത്രമായതും അപമാനകരവുമായ ഉത്തരവാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് തനിക്കെതിരെ ഇറക്കിയതെന്ന് സസ്പെൻഷനിലായ യു ഉമേഷ്‌ സി പി ഒ പറഞ്ഞു.

31 വയസ്സായ സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ നിത്യ സന്ദർശനം നടത്തുന്നു എന്നതിനെ തുടർന്നാണ് സി പി ഒ ഉമേഷിനെതിരെ സസ്പെൻഷൻ ഉത്തരവിറക്കിയത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് സസ്പെൻഷൻ എന്നാണ് ഉമേഷിൻ്റെ ആരോപണം.

ഒരു പത്രം വായിക്കുന്ന ആളുടെ സാമാന്യ ബോധം പോലും ഇല്ലാതെ ഐ പി എസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുകയെന്നത് തീർത്തും പരിഹാസകരമായ കാര്യമാണെന്ന് ഉമേഷ്‌ പറഞ്ഞു.

സ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അവഹേളിക്കുന്ന തരത്തിലുമുള്ള നിലവാരം കുറഞ്ഞ പരാമർശം കൂടി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉമേഷ്‌ ആരോപിച്ചു.

ഇതേ തുടർന്ന് എ വി ജോർജിനെ സസ്പെൻസ് ചെയ്യണമെന്നും നടപടി സ്വീകരിക്കണമെന്നും ഉമേഷ്‌ പറഞ്ഞു. തന്നെ അപമാനിച്ചു എന്ന പേരിൽ സ്ത്രീ നോർത്ത് സോൺ ഐ ജി യ്ക്ക് പരാതി നൽകിയിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP