കാസര്‍ഗോഡ്‌ ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടോയെന്നു ഇന്നറിയാം – ജില്ലാകളക്ടര്‍

Loading...

കാസര്‍കോട്: കാസര്‍ഗോഡ്‌ ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടോയെന്നു ഇന്നറിയാം. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് ആശങ്കയ്ക്ക് വഴി വെക്കുന്നുവെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു . അതുകൊണ്ട് ഇന്നും നാളെയും കാസര്‍ഗോഡിന് നിര്‍ണായകമാണ് .

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടേത് ഉള്‍പ്പടെ 77 പേരുടെ സാമ്ബിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടെങ്കില്‍ ഇന്ന് അറിയാം.

ഈ പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനം ഉണ്ടായോ എന്നകാര്യം വ്യക്തമാകും. രണ്ടാമത്തെ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ ഫലവും ഇന്ന് വരും. 44 പേര്‍ ഇതിനോടകം കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ്‌ തങ്ങള്‍ക്ക് ആശങ്കയെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ബാബു വ്യക്തമാക്കുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം