Categories
ആരോഗ്യം

അടിവയറ്റിലെ കൊഴുപ്പിന് പരിഹാരമുണ്ട്…

അടിവയറ്റിലെ കൊഴുപ്പ് നമ്മളെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ആരോഗ്യത്തിനും ഇത് കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ട്. ആണ്‍, പെണ്‍ ഭേദമില്ലാതെ വയര്‍ ചാടുന്നത്  ഇന്ന് സാധാരണയായി മാറിയിരിക്കുകയാണ്. തടിയല്ല അടിവയറ്റിലെ കൊഴുപ്പാണ്‌ പ്രധാന പ്രശ്നമെന്നാണ് എല്ലാവരും പറയുന്നത്.

സ്ത്രീകളുടെ കാര്യത്തിലെങ്കില്‍ ഭക്ഷണവും വ്യായാമക്കുറവും ഗര്‍ഭധാരണ ശേഷം വയര്‍ ചാടുന്നത് പൊതുവേ കണ്ടു വരുന്ന ഒന്നാണ്.

ദഹനവും അപചയ പ്രക്രിയയും ശക്തിപ്പെടുത്തി അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍  ജീരക വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തം ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീൻ തുടങ്ങിയ സങ്കീർണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു.

രാത്രി ഉലുവ ഇട്ടു വച്ച വെള്ള രാവിലെ തിളപ്പിച്ചു കുടിയ്ക്കാം. ഇല്ലെങ്കില്‍ ഈ വെള്ളം കുടിച്ച് ഉലുവ ചവച്ചരച്ചു കഴിയ്ക്കാം. ഇത് തടി കുറയാന്‍ ഏറെ നല്ലതാണെന്നു മാത്രമല്ല, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നും കൂടിയാണ്. പ്രമേഹം കാരണം അമിതമായ തടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നാണിത്.

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന അയമോദകം മറ്റൊരു മരുന്നാണ്.ഇതിട്ട വെള്ളം വെറും വയറ്റില്‍ തിളപ്പിച്ചു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്ന് ഇതിട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം.

തലേന്ന് വെള്ളത്തില്‍ ഇട്ടു വച്ച് തിളപ്പിച്ച് തേനും നാരങ്ങാനീരും ചേര്‍ത്ത് വെറും വയറ്റില്‍ കുടിയ്ക്കാന്‍ പെരുഞ്ചീരകവും നല്ലതു തന്നെ.കൊഴുപ്പുരുക്കാനും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം.

വെറുംവയറ്റില്‍ കുടിച്ചാല്‍ തടി കുറയുമെന്നു പറയുന്ന നാരങ്ങാവെള്ളം തന്നെയാണ് ഒന്ന്. ഇത് ഇളംചൂടില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ദഹന പ്രക്രിയ മാത്രമല്ല, ശരീരത്തിലെ അപചയ പ്രക്രിയയും ശക്തിപ്പെടുത്തുന്നു.

കൃതിമമായ മരുന്നുകളെക്കാള്‍ നമ്മുടെ ആരോഗ്യത്തിന് നല്ലത് ഇവയാണ്….

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP