Categories
ദേശീയം

രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 70,421 പുതിയ കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

മാർച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറവാണ് ഇന്നത്തേത്.

3921 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ഇതോടെ ആകെ മരണസംഖ്യ 3,74,305 ആയി. 24 മണിക്കൂറിനിടെ 1,19,501 പേർ രോഗമുക്തി നേടി.

9,73,158 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 25,48,49,301 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകൾ കൂടുതലുള്ളത്.

അതേസമയം തമിഴ്‌നാട്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഇന്നുമുതൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: There are 70,421 new covids in the country in 24 hours today

NEWS ROUND UP