കഞ്ചാവ് വാങ്ങാന്‍ മോഷണം ; സ്ത്രീകളുടെ ബാഗ് തട്ടിയെടുത്ത യുവാക്കള്‍ പിടിയില്‍

Loading...

കോട്ടയം : മണിക്കൂറുകള്‍ക്കുള്ളില്‍ നഗരപരിധിയില്‍ നിന്നു രണ്ട് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്ത കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ രണ്ട് യുവാക്കള്‍ പിടിയില്‍. അയ്മനത്തും ആര്‍പ്പൂക്കര തൊണ്ണങ്കുഴിയിലുമായാണ് സ്ത്രീകളുടെ ബാഗുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നത്.

പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനെയും അയ്മനം കല്ലുങ്കത്ര മുട്ടേല്‍ കോളനിയില്‍ ജയരാജിനെയാണ് (22) വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ അരുണും സംഘവും അറസ്റ്റ് ചെയ്തത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പ്രതികളില്‍ നിന്നു ബാഗും പണവും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങാന്‍ പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വെസ്റ്റ് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി. ശ്രീജിത്ത്,

ഗ്രേഡ് എസ്‌ഐമാരായ പി.എന്‍ രമേശ്, സുരേഷ്, എഎസ്‌ഐ പി.എന്‍ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജീവ്, ടി.ജെ. സുദീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ആര്‍ ബൈജു, വിഷ്ണു വിജയദാസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം