ജ്വല്ലറികളില്‍ മോഷണം; അറസ്റ്റിലായത് സഹോദരിമാര്‍; രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

Loading...

മാവേലിക്കര: ജ്വല്ലറികളില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് സഹോദരിമാര്‍ അറസ്റ്റില്‍. കറ്റാനം അപൂര്‍വ്വ, കിളിയിലേത്ത്, വിശ്വനാഥ ജ്വല്ലറികളില്‍ നടന്ന മോഷണത്തിലാണ് നൂറനാട് മുതുകാട്ടുകര സ്വദേശിനികളായ രാജശ്രീ, വിജയശ്രീ എന്നിവരെ പോലീസ് അറസ്റ്റിലായത്.

അപൂര്‍വ്വ ജ്വല്ലറിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് എത്തിയ ഇവര്‍ മോഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരി മോതിരം തിരികെ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവരുടെ കൈ തട്ടി മാറ്റി സ്ത്രീകള്‍ കടന്നു കളയുകയായിരുന്നു.സംഭവം അറിഞ്ഞ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് കുറത്തികാട് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മറ്റു രണ്ടു ജ്വല്ലറികളിലും ഇവര്‍ നടത്തിയ മോഷണം തിരിച്ചറിഞ്ഞത്. വിശ്വനാഥ ജ്വല്ലറിയില്‍ നിന്ന് 2019 ഓഗസ്റ്റ് 18ന് 4.5 ഗ്രാമിന്റെ കമ്മലും കിളിയിലേത്ത് ജ്വല്ലറിയില്‍ നിന്ന് മൂന്ന് ഗ്രാമിന്റെ മോതിരവുമാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തില്‍ കുറത്തികാട് പൊലീസ് കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം