മോഷ്ടിച്ച താക്കോല്‍ തിരികെ വച്ച് വീട്ടുകാരെ അമ്പരപ്പിച്ച് കള്ളന്‍,സംഭവം നീലേശ്വരത്ത്

Loading...

നീലേശ്വരം : വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയ സമയത്തു വീട്ടില്‍ മോഷണം. പേരോല്‍ തിരിക്കുന്നിലെ ജയിംസിന്റെ വീട്ടിലാണു മോഷണം നടന്നത്. അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണവും സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ 2 മൊബൈല്‍ ഫോണുകളും 3500 രൂപയും നഷ്ടപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 5നും 11 നും ഇടയിലായിരുന്നു കവര്‍ച്ച.

ജയിംസും കുടുംബവും വീടുപൂട്ടി വീടിനു സമീപം പള്ളിപ്പെരുന്നാളിനു പോയിരുന്നു. താക്കോല്‍ പൊട്ടിയ ജനല്‍ച്ചില്ലിലൂടെ വീടിനകത്തേക്കു വച്ചിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഈ താക്കോല്‍ എടുത്താണു മോഷ്ടാക്കള്‍ വീടു തുറന്നത്. മോഷണത്തിനു ശേഷം വീടു പൂട്ടി താക്കോല്‍ തല്‍സ്ഥാനത്തു തിരിച്ചു വയ്ക്കുകയും ചെയ്തു. ജയിംസിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം