പ്രതിപക്ഷത്തെ പോലും പ്രതിരോധത്തിലാക്കുന്ന ആർജവം ; സ്വർണ്ണ കടത്ത് കേസ് വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് പിറകിൽ എന്ത്…?

Loading...

തിരുവനന്തപുരം : സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയും , ഐടി സെക്രട്ടറിയുമായ ശിവശങ്കറിനുള്ള ബന്ധമാണ് സർക്കാറിനെതിരായ വിമർശനങ്ങളുടെ കാതൽ.

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്കും അന്വേഷിക്കണമെന്നും അതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ശിവ ശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സസ്പൻ്റ് ചെയ്യുന്നില്ല എന്ന വാദമുയർത്തി പ്രതിപക്ഷം വിമർശനം കടുപ്പിക്കുകയാണ്.

എന്നാൽ അക്രമണമാണ് മികച്ച പ്രതിരോധം എന്ന നിലപാടിലാണ് മുഖ്യമന്ത്രി. തൻ്റെ ഓഫീസിൻ്റെ പങ്ക് ഉൾപ്പടെ എല്ലാ കാര്യങ്ങളും എൻ .ഐ.എ അന്വേഷിക്കട്ടെ എന്നും കേസിൽ പങ്കുള്ള എല്ലാ ” വമ്പൻമാരെയും കൊമ്പൻമാരെയും” പുറത്ത് കൊണ്ടു വരട്ടെ എന്നും സർക്കാറിന് ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും മുഖ്യമന്ത്രി പത്ര സമ്മേളനങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അന്വേഷണം മുന്നോട്ട് പോകുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് ഭരണപക്ഷത്തിനല്ല എന്നും മുഖ്യമന്ത്രി പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ആരെയാണ് മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നത് എന്ന് പത്രക്കാർ ആവർത്തിച്ച് ചോദിച്ചിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയ്യാറായില്ല.
എന്നാൽ കേസിനെക്കുറിച്ചും സ്വപ്നയുടെ ബന്ധങ്ങളെക്കുറിച്ചും സംസ്ഥാന ഇൻറലിജൻസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

ഇതിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി തികഞ്ഞ ആത്മവിശ്വാസത്തിലും, ആർജവത്തോടെയും പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ അക്രമങ്ങളെ പ്രതിരോധിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഈ നിലപാട് പ്രതിപക്ഷത്തിൻ്റെ തന്ത്രങ്ങളെയും ബാധിക്കുന്നുണ്ട്. തങ്ങളെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ മുഖ്യമന്ത്രിയുടെ കൈവശമുണ്ടോ എന്ന സംശയം പ്രതിപക്ഷത്തിനുമുണ്ട്.

പ്രതിപക്ഷം അക്രമം കടുപ്പിക്കുമ്പോൾ അവരെ പ്രതിരോധത്തിലാക്കുന്ന വാർത്തകൾ പുറത്തുവരാനുള്ള സാധ്യതയും തള്ളികളയാനാവില്ല.

എന്തായാലും ഈ കോവിഡ് കാലത്തെ വരും ദിവസങ്ങൾ കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം