വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു

Loading...

കൊല്ലം :  വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍.  കൊല്ലം പുന്തല താഴത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി റഷീദാണ് മരിച്ചത്.

പതിവായി പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലമാണ് ഇവിടം.എന്നാല്‍ ഇവിടെ പരിശോധന നടത്തുന്നത് അപകടകരമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇറക്കമായതിനാല്‍ ഇവിടെ പൊലീസുകാര്‍ നില്‍ക്കുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാറില്ലെന്നും വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തുമ്പോള്‍ അപകടമുണ്ടാവുന്നത് പതിവാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Loading...