ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു; ദേഷ്യം തീര്‍ക്കാന്‍ യുവാവിന്റെ ബുള്ളറ്റ് കത്തിച്ചു

Loading...

മലപ്പുറം: ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിന്റെ ബുള്ളറ്റ് ബൈക്ക് തീവെച്ചു നശിപ്പിച്ചു. മലപ്പുറം പരപ്പനങ്ങാടി കോട്ടത്തറയിലെ സുബിജിത്തിന്റെ ബുള്ളറ്റ് ബൈക്കാണ് ബിജെപി പ്രവര്‍ത്തകര്‍ ദേഷ്യത്തില്‍ കത്തിച്ചത്.

സുബിജിത്തും സഹോദരന്‍ സുകൃജിത്തും ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. അന്നുമുതല്‍ സ്ഥലത്തെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിയുമായി പിന്നാലെയുണ്ടെന്ന് സുബിജിത്ത് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സി.പി.എമ്മില്‍ ചേര്‍ന്ന ശേഷം ഇരുവരേയും ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും സുകൃജിത്തിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും കാണാത്തതിനെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കത്തിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അതേസമയം, പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികളെക്കുറിച്ച്‌ സൂചന കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ ആക്രമണം ശ്രദ്ധയില്‍പെട്ടില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം