അഞ്ചുവയസുകാരനെ മാളിന്‍റെ മൂന്നാം നിലിയല്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മാളിന്‍റെ മൂന്നാം നിലിയല്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അമേരിക്കയിലെ മിനെസോട്ടാ മാളിലാണ് സംഭവം. ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്നയാളാണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

മാളിന്‍റെ മൂന്നാംനിലയില്‍ നിന്നും കുട്ടി വീണെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച സന്ദേശം. പിന്നീടാണ് കുട്ടിയെഇമ്മാനുവേല്‍ ഉന്തിയിട്ടതാണെന്ന് സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയത്.

പ്രതിക്ക് കുട്ടിയുമായോ കുട്ടിയുടെ കുടുംബവുമായോ ബന്ധമില്ലെന്നും സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 

 

 

 

 

കൗതുക വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത കാലമാണല്ലോ തിരഞ്ഞെടുപ്പ് കാലം. ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം