തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സഭവം. വാക്ക് തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
രാത്രി ഒൻപതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയും സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് പിന്നീട് മരണത്തിന് കാരണമായത്. മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല. സഹോദരിയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
News from our Regional Network
English summary: The young man was stabbed to death by a friend