ഹൈദരാബാദ് : തെലങ്കാനയിൽ ടെക്കി യുവാവിനെ ജീവനോടെ കത്തിച്ച് കൊന്നു. ഹൈദരാബാദ് ആൽവാൽ സ്വദേശിയും ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ രാചർല പവൻകുമാറാണ്(40) കൊല്ലപ്പെട്ടത്.

സംഭവത്തിൽ പവൻ കുമാറിന്റെ ഭാര്യ കൃഷ്ണവേണിയെയും ബന്ധുക്കളായ ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി കൃഷ്ണവേണിയും കുടുംബവും താമസിക്കുന്ന വീട്ടിൽവെച്ചാണ് അതിദാരുണമായ കൊലപാതകം നടന്നത്.
മന്ത്രവാദ കർമ്മങ്ങൾ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു.
ബെംഗളുരു കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.
കൊല്ലപ്പെട്ട ടെക്കിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ്കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒക്ടോബറിൽ സമാനമായ സംഭവം ജാർഖണ്ഡിൽ നടന്നിരുന്നു. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മന്ത്രവാദികളെന്ന് ആരോപിച്ച് നഗ്നരാക്കി മർദ്ദിച്ചിരുന്നു.
അസ്സമിൽ 50 കാരിയായ വിധവയടക്കം രണ്ട് പേരെ മർദ്ദിച്ച് കൊന്ന് മൃതദേഹം കത്തിച്ചുകളഞ്ഞിരുന്നു.
News from our Regional Network
English summary: The young man was burned alive; Six people, including his wife, were arrested