കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Loading...

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ നിലവിൽ ഇത് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ അധികൃതർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ കൊറോണ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പകരുമെന്നും കാണിച്ച് 32 രാജ്യത്തെ 239 ശാസ്ത്രജ്ഞർ ചേർന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തയക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

‘പൊതുയിടങ്ങളിൽ, പ്രത്യേകിച്ച് കൂട്ടംകൂടിയ, അടഞ്ഞ് കിടക്കുന്ന, വായുസഞ്ചാരം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ കൊറോണ വൈറസ് വായുവിലൂടെ പടരാണ് സാധ്യതയുണ്ടെന്ന് ഡബ്ല്യയുഎച്ച്ഒയുടെ ഇൻഫക്ഷൻ പ്രവിൻഷൻ കണ്ട്രോൾ ടെക്ക്‌നിക്കൽ ലീഡ് ബെനെഡേറ്റ അലഗ്രാൻസി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ വാദം സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണ് കൊവിഡെന്നാണ് ലോകാരോഗ്യ സംഘടന ആദ്യം പറഞ്ഞത്. വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവത്തിൽ നിന്നാണ് കൊവിഡ് പകരുന്നതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇതിന് പുറമെ നിലവിൽ വായുവിലൂടെയും രോഗം പകരുമെന്ന് വാദിക്കുകയാണ് ശാസ്ത്രജ്ഞർ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം