ഗുജറാത്തിലെ വനിത കോളജിൽ ആർത്തവ പരിശോധന നടത്തിയതായി പരാതി

Loading...

ഗാന്ധിനഗര്‍ : ഗുജറാത്തിലെ വനിതാ കോളേജില്‍ പ്രിൻസിപ്പാളി​​െൻറ നേതൃത്വത്തിൽ ആര്‍ത്തവ പരിശോധന നടത്തിയെന്ന പരാതിയുമായി വിദ്യാര്‍ഥിനികള്‍.

ഭുജിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഹോസ്​റ്റലിൽ നിൽക്കുന്ന 68 പെൺകുട്ടികളെയാണ്​ പ്രിൻസിപ്പാളി​​െൻറ നേതൃത്വത്തിൽ അടിവസ്​​ത്രമഴിപ്പിച്ച്​ പരിശോധന നടത്തിയത്​.സ്വാമി നാരായൺ കന്യാ മന്ദിർ എന്ന ക്ഷേത്രത്തിന്​ സമീപത്താണ്​ കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് മറ്റുള്ളവരുമായി ഇടപഴകുകയും ക്ഷേത്രത്തിന്​ സമീപത്തേക്കും ഹോസ്​റ്റൽ അടുക്കളയിൽ പോലും കയറുന്നു​ എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്​റ്റൽ വാര്‍ഡന്‍ നൽകിയ പരാതിയിലാണ്​ പരിശോധന നടത്തിയത്​.

തുടർന്ന്​ വിദ്യാർഥികൾ പ്രിൻസിപ്പാൾ റിത റാണിൻഗക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കോളേജിൽ 1500ഓളം വിദ്യാര്‍ഥിനികളാണ്​ പഠിക്കുന്നത്​. 68 പേരാണ്​ ഹോസ്​റ്റലിലുള്ളത്​.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാർഡ​​െൻറ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്​റ്റലിൽ താമസിക്കുന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി ശുചിമുറിയില്‍ കൊണ്ടുപോയി നിർബന്ധിച്ച്​ അടിവസ്​ത്രമഴിപ്പിച്ച്​ ആര്‍ത്തവ പരിശോധനക്ക്​ വിധേയരാക്കുകയായിരുന്നു.

തങ്ങളെ അപമാനിച്ചെന്നും പ്രിൻസിപ്പാൾ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചു.

പ്രിന്‍സിപ്പാൾ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡീന്‍ ദര്‍ശന ദൊലാക്കിയ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം