ഇടുക്കിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു

Loading...

ഇടുക്കി :  കൊവിഡ് നീരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ഇടുക്കി മുട്ടുകാട് മയിലാടും ഭാഗത്ത് കന്തസ്വാമിയുടെ ഭാര്യ ഈശ്വരി(46) ആണ് മരിച്ചത്.

വ്യാഴാഴ്ചയാണ് ഇവർ തമിഴ്‌നാട്ടിൽ നിന്ന് മുട്ടുകാട്ടിലേക്ക് വന്നത്. തമിഴ്‌നാട് തേനിയിൽ ആയിരുന്നു താമസം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. ശാന്തമ്പാറ പൊലീസും ചിന്നക്കനാൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണത്തിൽ ഇരുന്ന ആൾ മരിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം