ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു . ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

Loading...

തൃശൂര്‍: ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2660 അടി പിന്നിട്ടതിനാല്‍ ജില്ലാ കലക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തമിഴ്നാട് ഷോളയാര്‍ പവര്‍ ഹൗസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2663 അടിയില്‍ എത്താന്‍ ഇടയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം