Categories
Election

വിദ്യാർത്ഥി കൾക്കുമേൽ യുഎപിഎ ചുമത്തിയത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല – എ ഐ എസ് എഫ്

  • കോഴിക്കോട് : മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചു എന്ന കാരണം കൊണ്ട് മാത്രം കോഴിക്കോട് സ്വദേശി കളും എസ് എഫ് ഐ പ്രവർത്തകരും വിദ്യാർത്ഥി കളുമായ അലൻ ഷുഹൈബ്, തഹുവ ഫസൽ എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയതിന് പിൻവലിക്കണമെന്നും പോലീസിന്റെ ഇത്തരം നടപടികൾ ഇടത് പക്ഷ സർക്കാരിന് ചേർന്നതല്ലന്നും എഐഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താപനയിൽ പറഞ്ഞു.

ദേശീയ തലത്തിൽ എ ഐ എസ് എഫ് നേതാവും ജെ എൻ യൂ എസ് യൂ മുൻ ചെയ്യർമാൻ കൂടെ ആയിരുന്ന കനയ്യ കുമാറിനുമേൽ കേന്ദ്ര സർക്കാർ കരി നിയമം ചുമത്തിയ സമയത്ത് ശക്തമായ പ്രക്ഷോഭം നടത്തിയത് ഇടത് പക്ഷം ആയിരുന്നു എന്നത് വിസ്മരിക്കരുത് എന്നും
എ ഐ എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ അശ്വിൻ മനോജ്‌ (പ്രസിഡന്റ് )ബി ദര്ശിത് (സെക്രട്ടറി )എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS