ലോക്ക് ഡൗണിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കരുതെന്ന മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

Loading...

ലോക്ക് ഡൗണിന്റെ നാലാംഘട്ടത്തിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിക്കരുതെന്ന മുന്നറിയിപ്പ് നൽകി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

കേന്ദ്ര നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇക്കാര്യം അധികൃതർ ഉറപ്പുവരുത്തണമെന്നും കേന്ദ്ര അഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കർശനമായ ചില നിർദേശങ്ങളും ഇതിനൊപ്പം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് സോണുകളിൽ അവശ്യസേവനങ്ങളല്ലാത്തവയ്ക്ക് അനുമതി ഇല്ല.

ഓറഞ്ച്, റെഡ് സോണുകളിലെ കണ്ടെയിൻമെന്റ് ജില്ല ഭരണകൂടത്തിന് നിശ്ചയിക്കാം. കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. പ്രോട്ടോക്കോൾ പ്രകാരം വീടുകൾ തോറുമുള്ള നിരീക്ഷണവും സമ്പർക്കം കണ്ടുപിടിക്കലും ഈ സോണുകളിൽ തുടരണം.

വൈകിട്ട് 7 മുതൽ രാവിലെ 7 വരെയുള്ള കർഫ്യൂ ശക്തമായി തുടരണം എന്നും കേന്ദ്ര അഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ അവഗണിച്ച് ഇളവുകൾ പ്രഖ്യാപിക്കുന്നതിൽ ഇത് രണ്ടാം തവണയാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പുമായി വരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം