Categories
ദേശീയം

കോവിഡ് വ്യാപനം ; യു. ജി. സി നെറ്റ് പരീക്ഷ മാറ്റിവെച്ചേക്കാം

ന്യൂഡൽഹി : മെയ്‌ 02 മുതൽ നടക്കാനിരുന്ന യു. ജി. സി നെറ്റ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചേക്കാൻ സാധ്യത.

മെയ്‌ രണ്ടുമുതൽ 17 വരെ യു. ജി. സി നെറ്റ് പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ) തീരുമാനിച്ചിരുന്നു.

ഏപ്രിൽ 15നകം അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധികരിക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷാർഥികൾ പരീക്ഷ മാറ്റി വെക്കാൻ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നിലവിലെ സാഹചര്യമനുസരിച്ച് എട്ട് ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

ഇതുവരെയും പരീക്ഷ മാറ്റിവെക്കുന്നതിനെ കുറിച്ച് എൻ. ടി. എ അധികൃതർ പ്രതികരിച്ചിട്ടില്ല.
എൻ. ടി. എ ഏപ്രിൽ 20 നകം അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധികരിച്ചാൽ പരീക്ഷയിൽ മാറ്റമില്ല.

അല്ലങ്കിൽ പരീക്ഷ മാറ്റിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.2020 മെയ് നവംബറിലാണ് അവസാനമായി നെറ്റ് പരീക്ഷ നടത്തിയത്.
ഈ വർഷം എൻ. ടി. എ മൂന്ന് നെറ്റ് പരീക്ഷകൾ നടത്തേണ്ടതുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് 2021 മെയ്യിൽ നടത്താനിരുന്നത്. 2020 ജൂണിൽ നടക്കേണ്ട പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് 2020 നവംബറിലാണ് നടത്തിയത്.ജൂൺ/ജൂലൈ, ഡിസംബറിലെ പരീക്ഷകൾ കൂടി നടക്കേണ്ടതുണ്ട്.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സാധരണ നിലയിലായാൽ മാത്രമേ എൻ. ടി. എ യുടെ പ്രവർത്തങ്ങൾ സുഗമമാവുകയുള്ളു.
എൻ. ടി. എ യിൽ നിന്നും ഒരു അറിയിപ്പ് വരുന്നത് വരെയും നെറ്റ് പരീക്ഷ മാറ്റിവെച്ചതിനെ കുറിച്ചുള്ള അഭ്യുഹങ്ങളിലൊന്നും വിദ്യാർത്ഥികൾ വിശ്വസിക്കരുത്.

എന്നാൽ സി. ബി. എസ്. സി പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഇതുവരെയും ഗവണ്മെന്റ് നെറ്റ് പരീക്ഷ മാറ്റി വെക്കുന്നതിനെ കുറിച്ച് തീരുമാനങ്ങൾ ഒന്നും തന്നെ അറിയിച്ചിട്ടില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The UGC NET exam, which was scheduled to start on May 2, is likely to be postponed due to the expansion of covid

NEWS ROUND UP