തിരുവനന്തപുരത്തും വടകരയിലും കോഴിക്കോടും ലീഡ് പിടിച്ച് യുഡിഎഫ്

Loading...

തിരുവനന്തപുരം: വോട്ടെടുപ്പ് ആദ്യ 40 മിനിറ്റ്  പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ആവേശകരമായ പോരാട്ടം. പോസ്റ്റല്‍ വോട്ടുകളില്‍ ഇതാദ്യമായി ലീഡ് ചെയ്ത ബിജെപിയെ വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മറികടന്നു. ശശി തരൂരാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

ഇടതുകോട്ടയായ പാലക്കാട് എംബി രാജേഷിനെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ ലീഡ് പിടിച്ചു. എറണാകുളത്ത് ആദ്യം ലീഡ് പിടിച്ച രാജീവിനെ പിന്തള്ളി ഹൈബി ഈഡന്‍ മുന്നിലെത്തി. കൊല്ലത്തും പത്തനംതിട്ടയിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. വടകരയിലും കണ്ണൂരിലും ആലത്തൂരിലും  എല്‍ഡിഎഫിനാണ് ലീഡ്. ആലപ്പുഴയില്‍ തുടക്കം തൊട്ടേ എല്‍ഡിഎഫിന്‍റെ എഎം ആരീഫ് ലീഡ് ചെയ്യുകയാണ്. കോഴിക്കോട് ആദ്യം ലീഡ് ചെയ്ത പ്രദീപ് കുമാറിനെ മറികടന്ന് എംകെ രാഘവന്‍ 938 വോട്ടിന്‍റെ ലീഡ് പിടിച്ചു. വടകരയില്‍ കെ.മുരളീധരന്‍ ലീഡ് പിടിച്ചു. ഇപ്പോള്‍ 13 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്.  കോട്ടയത്ത് തോമസ് ചാഴിക്കാടനെ പിന്തള്ളി ഇപ്പോള്‍ വിഎന്‍ വാസവന്‍ ലീഡ് ചെയ്യുന്നു.

Loading...