ആത്മഹത്യ ചെയ്യ്ത നടന്‍ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

Loading...

ആത്മഹത്യ ചെയ്യ്ത നടന്‍ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ദില്‍ ബേചാര എന്നാണ് ചിത്രത്തിന്‍റെ പേര്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഹൃദയ സ്‌പർശിയായ ഒരു പ്രണയ കഥയാണ്  ദിൽ  ബേച്ചാരാ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. പുതുമുഖം  സഞ്ജനാ സംഘിയാണ് നായിക .  നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്‍തിരിക്കുന്നു.

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജൂലൈ 24ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക. സുശാന്തിനോടുള്ള സ്‍നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി  ദിൽ ബേചാരാ ഡിസ്‍നി ഹോട്ട്‍സ്റ്റാറില്‍ കാണാൻ അവസരമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം