ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മംഗള്‍യാന്‍ വിക്ഷേപണം പ്രമയമാകിയ ‘മിഷന്‍ മംഗളിന്റെ’ ട്രെയ്‌ലര്‍ പുറത്ത്

Loading...

താര  നിരകള്‍ ഒന്നിചോരുക്കിയ   ‘മിഷന്‍ മംഗളിന്റെ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിദ്യ ബാലന്‍, തപ്‌സി പന്നു, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹരി, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇസ്രയിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് എല്ലാവരും ചിത്രത്തിലെത്തുന്നത്.

മലയാളി താരം നിത്യ മേനോന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ജഗന്‍ സാക്ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

ചൊവ്വ ദൗത്യ രംഗത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മംഗള്‍യാന്‍ വിക്ഷേപണവും അതിനോടനുബന്ധമായി നടന്ന സംഭവങ്ങളുമാണ് മിഷന്‍ മംഗളില്‍ അവതരിപ്പിച്ചിരിക്കുന്നത്.2013 നവംബര്‍ അഞ്ചിനായിരുന്നു മംഗള്‍യാന്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം