മാതാപിതാക്കളുടെ വഴക്കിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Loading...

ന്യൂഡല്‍ഹി: മാതാവും പിതാവും തമ്മിലുണ്ടായ വഴക്കിനിടെ പിതാവിന്റെ അടിയേറ്റ് അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ടലി ഏരിയയിലാണ് സംഭവം. ദിപ്തിയും ഭര്‍ത്താവ് സത്യജിത്തും തമ്മിലുണ്ടായ വഴക്കാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചത്. ഭര്‍ത്താവ് ഭാര്യയെ വടികൊണ്ട് വടി ഉപയോഗിച്ച്‌ അടിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

ഞായറാഴ്ചയാണ് സത്യജിത്തും ദിപ്തിയും തമ്മില്‍ വഴക്കുണ്ടായത്. വടി കുഞ്ഞിന്റെ തലയില്‍ കൊണ്ട് പരുക്കേറ്റപ്പോള്‍ തന്നെ മാതാപിതാക്കള്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു.

പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കുഞ്ഞിന്റെ അച്ഛനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം