പാറക്കടവ് സ്വദേശികളെ കഞ്ചാവ് വിൽപ്പനയ്ക്കിടെ തലശേരി എക്സ്സൈസ് സംഘം പിടികൂടി

Loading...

പാറക്കടവ് സ്വദേശികളെ കഞ്ചാവ് വിൽപ്പനയ്ക്കിടെ തലശേരി എക്സ്സൈസ് സംഘം പിടികൂടി.തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ. അനിൽ കുമാറും പാർട്ടിയും സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പട്രോളിംഗിനിടെ തലശ്ശേരിക്കടുത്ത് പിലാക്കൂലിൽ എന്ന സ്ഥലത്ത് വച്ചാണ് യുവാക്കൾ കഞ്ചാവുമായി പിടിയിലായത്.

പാറക്കടവ് സ്വദേശികളായ മുനീർ , ഹാഫിസ്, അഷ്ഖർ, മുൻസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച KL 18 P 9990 Dusterകാറും കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും 12,300 രൂപയും കണ്ടെടുത്തു. ഇവർക്കെതിരെ എൻ.ഡി. പി. എസ് വകുപ്പിൽ കേസ്സെടുത്തു.

പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ഫെർണാണ്ടസ്, ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷെനിത്ത് രാജ്, വി.കെ ഫൈസൽ , ഡ്രൈവർ സുരാജ് എന്നിവരും ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം