പാചക വാതകസിലണ്ടറില്‍ നിന്നു തീപടര്‍ന്നു താല്‍ക്കാലിക വീട് കത്തിനശിച്ചു

Loading...

പാചക വാതകസിലണ്ടറില്‍ നിന്നു തീപടര്‍ന്നു താല്‍ക്കാലിക വീട് കത്തിനശിച്ചു. ചെട്ടികുളങ്ങര മഞ്ഞിപ്പുഴ ചിറയില്‍ കൃഷ്ണന്റെ വീടാണു കത്തിയമര്‍ന്നത്. പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി കരുതിയിരുന്ന ഒന്നര ലക്ഷം രൂപയും രേഖകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും.

പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മ്മിക്കാനുള്ള കൃഷ്ണന്റെ ശ്രമങ്ങള്‍ക്കിടെയാണ് മറ്റൊരു ദുരന്തമായി ഈ അപകടം സംഭവിച്ചിരിക്കുന്നത്. മരുമകള്‍ ശാരി അടുക്കളിയില്‍ ജോലി ചെയ്യവേയായിരുന്നു അപകടം.

ഗ്യാസ് അടുപ്പില്‍ നിന്ന് പടര്‍ന്ന് പിടിച്ച തീ വീടിന്റെ മേല്‍ക്കൂരയടക്കം നിമിഷ നേരംകൊണ്ട് വിഴുങ്ങി. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കൃഷ്ണനു ചെട്ടികുളങ്ങര പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് അനുവദിച്ചിരുന്നു. ഇതിന്റെ കട്ടിള വെയ്പ് ചടങ്ങിനായി വീട്ടുകാര്‍ തയ്യാറാകവേയാണു അപകടം ഉണ്ടായത്.

വീടു നിര്‍മാണത്തിനായി ലഭിച്ച ഒന്നര ലക്ഷം രൂപ മെത്തയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതും കത്തിനശിച്ചു. വീടിന്റെ ആധാരം, വൈദ്യുത ഉപകരണങ്ങള്‍,വസ്ത്രങ്ങള്‍ തുടങ്ങിയവയും നശിച്ചു .മാവേലിക്കര നിന്നു അഗ്‌നിരക്ഷാസേന എത്തിയാണു തീ പൂര്‍ണമായി അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം