അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

Loading...

ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

നങ്ങ്യാർകുളങ്ങര ടി കെ .എം .എം.കോളേജിന് സമീപം കളത്തിൽ  ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് ആണ് (40) വീട്ടിലെ അടുക്കളക്ക്  സമീപം ശനിയാഴ്ച  പുലർച്ചെ ആറ് മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച് കിടന്നതാണെന്ന് ഭർതൃമാതാവ് സൗദാമിനി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോൾ കണ്ടില്ല. തുടർന്ന് കിണറിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയിൽ കാണുകയായിരുന്നു.

സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രേമയുടെ ഭർത്താവ് ബിജു കുമാർ സൗദിയിലെ കമ്പനിയിൽ ജോലിക്കാരനാണ്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ എൽ.പി.സ്കൂൾ അധ്യാപികയാണ് പ്രേമ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം