ന്യൂഡല്‍ഹി : സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളാണ് ഹർജിക്ക് അടിസ്ഥാനം.
പൊതുതാൽപര്യഹർജി സുപ്രിംകോടതി തള്ളി. ഫറൂഖ് അബ്ദുള്ളയ്ക്കെതിരെയുള്ള ഹർജിയിലാണ് സുപ്രിംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള ചൈനയുടേയും പാകിസ്താന്റെയും സഹായം തേടിയെന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി പോയത്.
എന്നാൽ ഹർജി കോടതി തള്ളി. ഹർജിക്കാരന് 50,000 രൂപ പിഴയും ചുമത്തി.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: The Supreme Court has ruled that disagreement with the government is not treason. The petition is based on remarks made by the former Chief Minister of Jammu and Kashmir questioning the repeal of Article 370.