ഫ്ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Loading...

മരട് കേസില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ സുപ്രീംകോടതി നല്‍കിയ ഹര്‍ജി  തള്ളി.  ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ കോടതി തള്ളിയത്. നിയമലംഘനം പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കൂടാതെ മൂന്നംഗ സമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും, മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹര്‍ജിയില്‍ ഫ്ലാറ്റ് ഉടമകള്‍ ചുണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൂന്നംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേട്ട് തീരുമാനം എടുക്കണമെന്നുമുള്ള ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം