ലോകകപ്പ് കഴിഞ്ഞാലും ധോണി ടീമിൽ ഉണ്ടാകും? സൂചനകൾ നൽകി സൂപ്പർതാരം

ഏകദിന ലോകകപ്പു കഴിഞ്ഞാലും മഹേന്ദ്രസിങ് ധോണിക്ക് ടീമിൽ തുടരാമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ലോകകപ്പിനു പിന്നാലെ ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ധോണി ടീമിൽ തുടരുന്നതിൽ പ്രായമൊരു പ്രശ്നമല്ലെന്ന് അറിയിച്ച് ഗാംഗുലി രംഗത്തെത്തിയത്.

ഇന്ത്യ ലോകകപ്പ് നേടുകയും ധോണി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്താൽ അദ്ദേഹം വിരമിക്കണമെന്ന് പറയാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ പ്രായം ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറയുന്നു. പ്രതിഭയും കഴിവും മാത്രമാണ് മാനദണ്ഡം, അവിടെ പ്രായം പരിഗണനയിൽ പോലും വരുന്നില്ലെന്നാണ് ഗാംഗുലി പറയുന്നത്.

ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ഒരു കാരണവശാലും പൊളിക്കരുത്. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാൻ കഴിവുള്ള സഖ്യമാണ് രോഹിതും ധവാനും. രവീന്ദ്ര ജഡേജയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നില്ല. വിജയ് ശങ്കർ ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നയാളാണ്’ – ഗാംഗുലി പറഞ്ഞു.

 

ഫാഷൻ ലോകത്ത് പകരക്കാരില്ലാത്ത റാണി.അതിനുപരി ഈ 21 വയസ്സുകാരിയുടെ ഇന്നത്തെ നേട്ടം മറ്റൊന്നാണ്……………വീഡിയോ കാണാം

Loading...