സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ ഹൃദയം കൊച്ചിയില്‍ എത്തിച്ചു

Loading...

സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ ഹൃദയം കൊച്ചിയില്‍ എത്തിച്ചു. തിരുവനന്തരപുരത്ത് നിന്ന് ഹൃദയവുമായുള്ള സംഘമാണ് കൊച്ചിയിലെത്തിയത് .

ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശിക്ക് അൽപസമയത്തിനകം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 50 കാരിയുടെ ഹൃദയമാണ് കൊച്ചിയിലെ രോഗിക്ക് മാറ്റിവയ്ക്കുന്നത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൃദയവുമായുള്ള സംഘം കൊച്ചിയിലെത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചി ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിലാണ് കോപ്റ്റർ ഇറങ്ങിയത്. അഞ്ച് ഡോക്ടർമാരും ശംഖുമുഖം എസിപിയുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹൃദയവുമായി എത്തുന്നവരെ സ്വീകരിക്കാൻ വലിയ സജ്ജീകരണമാണ് കൊച്ചിയിൽ ഒരുക്കിയത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനായി ഒന്നരക്കോടി രൂപ പവൻ ഹാൻസ് കമ്പനിക്ക് കൈമാറിയത്.

സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോൾ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെതിരേ പ്രതിപക്ഷ പാർട്ടികൾ അടക്കം വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം