“അ​തേ, അ​ത് എ​ന്‍റെ അ​മ്മ​യാ​ണ്’; ഒടുവില്‍ ലൈ​ലാ​മ​ണി​യെ തേ​ടി മ​ക​ന്‍ എ​ത്തി

Loading...

ഇടുക്കി : അടിമാലിയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകന്‍ എത്തി. കട്ടപ്പനയില്‍ താമസിക്കുന്ന മഞ്ജിത് ആണ് രാവിലെ അടിമാലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അമ്മയെ പൊലീസ് മകനൊപ്പം വിട്ടയച്ചു. ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുന്നു.

രോഗിയായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ആണ് വിവരം പോലീസില്‍ അറിയിച്ചത്. വയനാട് സ്വദേശിനിയായ ലൈലാമണിയാണ് വാഹനത്തില്‍ ഉള്ളതെന്ന് ലഭിച്ച വണ്ടിക്കുള്ളില്‍ നിന്നും ലഭിച്ച രേഖകളെ അടിസ്ഥാനമായി അടിമാലി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്താണ് കാറില്‍ 55 കാരിയായ വീട്ടമ്മയെ കണ്ടെത്തുന്നത്. വ്യാഴാഴ്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നതായും കണ്ടെത്തി. പിന്നീട് വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതാണെന്നും ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു.

വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് അമ്മയെ തേടി മകന്‍ എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം