തലസ്ഥാനത്ത് സ്ഥിതി അതീവ രൂക്ഷം : ഇന്ന് പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും സമ്പർക്കത്തിലൂടെ

Loading...

തിരുവനന്തപുരം:  തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജില്ലയിൽ ഇന്ന് പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ജില്ലയിലെ ക്രിട്ടിക്കൽ കണ്ടയിന്മെൻ്റ് സോണുകളിലെ കച്ചവടക്കാർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മൊത്തവിതരണക്കാരിൽ നിന്ന് സ്റ്റോക്ക് സ്വീകരിക്കാൻ അനുമതി നൽകി.

രാവിലെ 7 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മൊത്തവിതരണക്കാർക്ക് വാഹനവുമായി ക്രിട്ടിക്കൽ കണ്ടയിന്മെൻ്റ് സോണുകളിൽ പൊലീസ് അനുമതിയോടെ പ്രവേശിക്കാം.

പാറശാല അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം