വെറ്റിനറി ഡോക്ടറുടെ കൊലപാതകം ; പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Loading...

ഹൈദരാബാദ്: തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം പുകയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ലോറിത്തൊഴിലാളികളാണ് അറസ്റ്റിലായിട്ടുള്ളത്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. ഇവരെ ചഞ്ചല്‍ ഗുഡ ജയിലിലേക്ക് മാറ്റുന്നതിനു മുമ്ബ് പാര്‍പ്പിച്ചിരുന്ന ഷംസാദ് പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഇന്ന് തടിച്ചുകൂടിയ ജനം അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെ ആളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചെരിപ്പുകള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജനങ്ങള്‍ക്കു നേരെ ലാത്തിവീശി.

യുവതിയെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പൊലീസ് വെളിപ്പെടുത്തി.. മാനഭംഗത്തിനിരയാക്കുന്നതിനു മുമ്ബ് പ്രതികള്‍ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. പ്രതികള്‍ ശീതളപാനീയത്തില്‍ വിസ്‌കി കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ,

രാത്രി 9മണിക്കാണ് അരീഫും ശിവയും ടോള്‍പ്ലാസയിലേക്ക് കല്ല് നിറച്ച ട്രക്കുമായെത്തുന്നത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കല്ലിറക്കുന്നത് വൈകിയതിനാല്‍ അവര്‍ ടോള്‍പ്ലാസയില്‍ കാത്തു നിന്നു.

9മണിക്ക് പെണ്‍കുട്ടിയെത്തിയപ്പോള്‍ ടയര്‍ പഞ്ചറായ കാര്യം ഇവര്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹായവും വാഗ്ദാനം ചെയ്തു. വിശ്വാസം നേടിയെടുക്കാനായി സ്‌കൂട്ടറുമായി കുറച്ചു ദൂരം പോയശേഷം എവിടെയും കടകളൊന്നും തുറന്നിട്ടില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്തായിരുന്നു പെണ്‍കുട്ടി അവളുടെ സഹോദരിയെ വിളിച്ച്‌ കാര്യങ്ങള്‍പറഞ്ഞത്. സഹോദരിയുമായുള്ള സംഭാഷണം നിര്‍ത്തി ഫോണ്‍വെച്ചയുടന്‍ തന്നെ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് ബലാമായി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. 9.45ന് പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍സ്വിച്ച്‌ ഓഫ് ചെയ്തത്.

10.20നാണ് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു. 10.28ന് സ്ഥലം വിട്ടു. അരീഫും നവീനും സ്‌കൂട്ടര്‍ എടുത്ത് കോത്തൂരില്‍ ഉപേക്ഷിച്ചു. നമ്ബര്‍ പ്ലേറ്റ് ഊരിയ ശേഷമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചത്.

ഒരുമണിക്കും 2മണിക്കുമെല്ലാം മൃതദേഹം കത്തിക്കാനായി പ്രതികള്‍ പെട്രോളന്വേഷിച്ച്‌ നടന്നിരുന്നു. പിന്നീട് 2.30ന് അടിപ്പാതയില്‍ വച്ചാണ് മൃതദേഹം കത്തിക്കുന്നത്.

ഷംസാദ് ടോള്‍ പ്ലാസയ്ക്കു സമീപം തൊണ്ടുപുള്ളി ഗ്രാമത്തില്‍നിന്നാണ് ഒന്നരക്കുപ്പി വിസ്‌കിയും ശീതളപാനീയവും ലഘുഭക്ഷണവും പ്രതികള്‍ വാങ്ങിയത്. ആ സമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാനഭംഗത്തിനിരയാക്കുന്ന സമയത്ത് യുവതിയുടെ വായയും മുഖവും പ്രതികള്‍ പൊത്തിപ്പിടിച്ചിരുന്നു. ഇതാണ് യുവതി മരിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രിയാണ് ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ചടന്‍പള്ളിയിലെ കലുങ്കിന് താഴെ കണ്ടെത്തുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം