മദ്യം നല്‍കി രണ്ടാം ക്ലാസുകാരിയെ അക്രമിച്ചു; അമ്മയും സുഹൃത്തുക്കളായ രണ്ട് യുവാക്കളും പിടിയിൽ

കണ്ണൂര്‍: മദ്യം നൽകി രണ്ടാം ക്ലാസുകാരിക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേസിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് പെൺകുട്ടിയുടെ അമ്മയടക്കം മൂന്ന്  പേർ പിടിയിൽ. പെൺകുട്ടിയുടെ അമ്മയായ ഭർത്താവ് ഉപേക്ഷിച്ച യുവതിക്ക് ബന്ധമുണ്ടായിരുന്ന രണ്ട് യുവാക്കളാണ് കൈയേറ്റ ശ്രമം നടത്തിയത്.  കുടിയാന്മല സ്വദേശികളായ ജിനേഷ് ഫിലിപ്, സതീഷ് എന്നിവരാണ് പിടിയിലായത്.

കുട്ടികളെ കൂട്ടി യുവാക്കൾക്കൊപ്പം യുവതി വീടുവിട്ടിറങ്ങിയതിനിടെയായിരുന്നു സംഭവം. അമ്മയെ മദ്യം നൽകി മയക്കിയ ശേഷം രണ്ടാ ക്ലാസുകാരിയായ പെൺകുട്ടിക്കും ഇവർ മദ്യം നൽകുകയായിരുന്നു. മദ്യം കുടിപ്പിക്കാനുള്ള ശ്രമം എതിർത്ത കുട്ടി പിന്നീട് സ്കൂളിൽ വെച്ച് മറ്റുള്ളവരോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞതും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും.

മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്മയ്ക്ക് മദ്യം നൽകിയ ശേഷം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം