യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള തര്‍ക്കം പരിഹരിക്കുന്നതിന് പി.ജെ. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടരുകയാണ്.
ഹൈക്കമാന്‍ഡ് നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി 50 ശതമാനം സീറ്റ് നല്‍കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
എന്നാല്‍, പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളവരില്‍ അധികവും പ്രായമേറിയവരും പതിവ് മുഖങ്ങളുമാണ്.
തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റില്ലെന്ന നിര്‍ദേശം കണ്ണില്പ്പൊടിയിടാനുളള തന്ത്രമെന്ന വിമര്‍ശനവും ശക്തമാണ്.