ഐസൊലേഷന്‍ വാര്‍ഡിലിരുന്ന് അച്ഛനെ അവസാനമായി വീഡിയോ കോളില്‍ കാണേണ്ടി വന്ന ലിനോയുടെ ഫലം നെഗറ്റീവ്

Loading...

കോട്ടയം : കൊറോണ സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന തൊടുപുഴ സ്വദേശി ലിനോ ആബേലിന്റെ പരിശോധനാ ഫലം നെഗറ്റീവ്.

ആറ് ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്ന ലിനോയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഇന്നലെ രാവിലെയാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാനാണ് ലിനോ ആബേല്‍ ദോഹയില്‍ നിന്ന് നാട്ടില്‍ എത്തുന്നത്.

എന്നാല്‍, കൊറോണ ഭീതി ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് സ്വമേധയ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസൊലേഷനില്‍ പ്രവേശിച്ചു.

ലിനോയെ ഐസൊലേഷനില്‍ പ്രവേശിച്ച നാളുകളിലാണ് അച്ഛന്‍ ആബേലിന്റെ നില ഗുരുതരമാകുന്നതും ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് മരിക്കുന്നതും.

തുടര്‍ന്ന് വീഡിയോ കോളിലൂടെ അവസാനമായി അച്ഛനെ കണ്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലിനോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ പത്തിന് തൊടുപുഴ കലയന്താനിയിലെ പള്ളി സെമിത്തേരിയില്‍ ആബേലിന്‍റെ മൃതദേഹം സംസ്കരിച്ചു. പിതാവിന്‍റെ മരണത്തിലും സംയമനം പാലിച്ച്‌ സഹജീവികളോട് കാണിച്ച കരുതലിനാണ് ലിനോയെ മുഖ്യമന്ത്രി അഭിനന്ദിച്ചത്.

പരിശോധനഫലം നെഗറ്റീവായതോടെ ആശുപത്രി വിടുന്ന ലിനോ ആദ്യമെത്തിയത് പിതാവിന്‍റെ കുഴിമാടത്തിലേക്കാണ്. ശനിയാഴ്ച ഉച്ചയോടെയാണ് ലിനോ ആശുപത്രി വിട്ടത്.

അതിനു ശേഷം പിതാവിനെ അടക്കം ചെയ്ത തൊടുപുഴ കലയന്താനിയിലെ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിലേക്ക്. വൈകീട്ട് അവിടത്തെ കല്ലറയില്‍ അദ്ദേഹത്തിനു വേണ്ടി മെഴുകുതിരി കത്തിച്ചു. വൈദികനൊപ്പം ഒപ്പീസ് ചൊല്ലി.

സ്വന്തംപിതാവ് മരിച്ച്‌ തൊട്ടരികില്‍ ഉണ്ടായിട്ടും അവസാനമായി കാണാന്‍ കഴിയാതെ ഐസൊലേഷന്‍ മുറിയുടെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കിനില്‍ക്കേണ്ടിവന്ന തൊടുപുഴ ആലക്കോട് തോണിക്കല്ലേല്‍ ലിനോ ആബേലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് കേരളത്തിനു നോവായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം