മകരവിളക്ക് തീര്‍ഥാടകര്‍ക്ക് ഇരുട്ടടി ; കെഎസ്ആര്‍ടിസി നിരക്ക് കുത്തനെ ഉയര്‍ത്തി

പത്തനംതിട്ട:  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തെ സ്്പെഷല്‍ സര്‍വീസുകള്‍ക്ക് നിരക്കുയര്‍ത്തി കെഎസ്ആര്‍ടിസി. പത്തനംതിട്ട-പമ്പ റൂട്ടില്‍ 30 ശതമാനം അധികം നിരക്കാണ് ഉയര്‍ത്തിയത്.

സ്പെഷല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് ഒന്നു മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് പത്തനംതിട്ട-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് 73 രൂപയില്‍നിന്നു 100 രൂപയാകും. ഇത്തവണ 27 രൂപയാണു തീര്‍ഥാടകര്‍ അധികം നല്‍കേണ്ടത്.

നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് 40 രൂപയായി വര്‍ധിപ്പിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ അധിക നിരക്കു വര്‍ധന ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം