കേരളത്തിന്റെ സ്വാന്തന തണുപ്പേറ്റു വാങ്ങിയ പ്രവാസിസുടെ ക്വാറൻ്റൈൻ അനുഭവം

Loading...

കോഴിക്കോട് : ദൈവത്തിൻ്റെ സ്വന്തം നാടിന് കരളുറപ്പുള്ള സര്‍ക്കാര്‍, കേരളത്തിന്റെ സ്വാന്തന തണുപ്പേറ്റു വാങ്ങിയ പ്രവാസിയുടെ കുറിപ്പ് ശ്രെദ്ധേയമായി. നാദാപുരം വളയത്തെ  അഭിനാണ് കേരളത്തിന്‍റെ ജാഗ്രതയ്ക്ക് നേതൃത്വംനല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കും നന്ദി  പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പിട്ടത്. അഭിൻ എസ്.എമ്മിന്റെ ഫേസ് ബുക്ക്‌ കുറിപ്പ് ………. അറേബ്യൻ കൊറോണ ചൂടിൽ നിന്നും കേരളത്തിന്റെ സ്വാന്തന തണുപ്പിലേക്ക്*_
ഒരു അനുഭവക്കുറിപ്പ് – അഭിൻ എസ്.എം വളയം, കോഴിക്കോട്

Rapid test കഴിഞ്ഞ് റിസൾട്ട് -ve ആയപ്പോഴാണ് ശരിക്കും ശ്വാസം നേരെ വീണത്… Am ready to fit travel എന്ന സ്റ്റിക്കർ അബുദാബി ഗവൺമെൻ്റ് എൻ്റെ പാസ്പോർട്ടിൽ ഒട്ടിച്ചു തന്നു. ബോഡിങ്ങ് പാസ് കയ്യിൽ കിട്ടയപ്പോളും ആരുടെയും മുഖത്ത് വല്ല്യ സന്തോഷം ഒന്നും കണ്ടില്ല പക്ഷെ റെൺവേ വഴി Air india express flight എയർ ബ്രഡ്‌ജിന് അടുത്തപ്പോൾ എല്ലാവർക്കും സമാധാനം ഇനി അബുദാബിയിൽ നിന്ന് covid 19 പ്രതിരോധത്തിൽ ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ കേരളത്തിലേക്ക് പറക്കാം. പ്ലാസ്റ്റിക്ക് കവർ കൊണ്ട് മുഴുവനായും സീൽ ചെയ്ത അബുദാബി എയർ പോർട്ടിലെ ഷോപ്പുകളുടെ ഭീകരമായ ആ സ്ഥിതി കണ്ട് ഫ്ലൈറ്റിന് ഉള്ളിൽ കയറുമ്പോളും സ്ഥിതിയിൽ വല്യ മാറ്റം ഒന്നും ഇല്ലായിരുന്നു. എന്നും നിറഞ്ഞ പുഞ്ചിരിയോടെ പാസഞ്ചേർസിനെ സ്വീകരിച്ച എയർഹോസ്റ്റസ്മാരുടെ കണ്ണുകൾ മാത്രമേ ഞങ്ങൾ കണ്ടുള്ളൂ അത്രയ്ക്കും ഫുള്ളി കവേർഡ് പ്രൊട്ടക്ഷ്നിൽ ആയിരുന്നു അവർ. സാധരണ ഫ്ലെറ്റിൽ ഫുൾ ടൈം പാസഞ്ചേർസിന് സർവീസ് ചെയ്യാറുണ്ടായിരുന്ന എയർഹോസ്റ്റസ്മാർ ഞങ്ങൾ കയറിയതു മുതൽ ഫ്ലൈറ്റിൻ്റെ രണ്ട് അറ്റങ്ങളിൽ മാത്രം ആയിരുന്ന നിൽപ്പ് അവരെ കുറ്റം പറയാൻ പറ്റില്ല കൊറോണയെ പേടി ഇല്ലാത്തവരായി ബുദ്ധിയുള്ള ആരും തന്നെ ഉണ്ടാക്കില്ലാലോ പക്ഷെ ഞങ്ങൾക്ക് കഴിക്കാനുളള ഫുണ്ടും കുടിക്കാനുള്ള വെള്ളവും അവർ മുന്നേ തന്നെ എല്ലാ സീറ്റുകളിലും വച്ചായിരുന്നു. റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ ഉൾപ്പെടെ പലരും അതൊന്നും ഉപയോഗിച്ചില്ല അതുകൊണ്ട് തന്നെ അത് പ്രായമായവരെയും നിറവയറുമായി വന്ന ഗർഭിണികളെയും വളരെ ക്ഷീണതിൽ ആക്കി. സാധരണ ലഭിക്കാറുള്ള സേഫ്റ്റി നിർദ്ദേശങ്ങൾ ലഭിച്ച് ഫ്ലൈറ്റ് മൂവ് ചെയ്തപ്പോൾ ഒരു കാര്യത്തിൽ കൂടി ഉറപ്പായി ഇനി ഫ്ലറ്റ് എന്തായാലും കാൻസൽ ചെയില്ല. Take off ചെയ്ത് ഫ്ലൈറ്റ് നോർമ്മലിൽ ആയപ്പോൾ പല ചിന്തകളും മനസ്സിൽ കടന്ന് പോയി എന്തൊക്കെ ആയാലും കൊച്ചിയിൽ എത്തിയാൽ നമ്മുടെ ഗവൺമെൻ്റിൻ്റെ ഫുൾ കെയ്ർ ഉണ്ടാകുമെന്നുള്ള പൂർണ്ണ വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. Welcome to kochin International Airport എന്ന അറിയിപ്പോടെ ഫ്ലൈറ്റ് ലാൻ്റ് ചെയ്തു പറഞ്ഞ ടൈമിങ്ങിൽ തന്നെ 8.40pm. എനിക്ക് അത്യാവിശ്യം പിന്നിൽ സീറ്റ് കിട്ടിയത് കൊണ്ട് തന്നെ ഒരു 45 മിനിട്ട് ഫ്ലൈറ്റിൽ തന്നെ ഇരിക്കണ്ടി വന്നു. അവിടെ നിന്ന് തുടങ്ങുകയായിരുന്നു ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കേരളത്തിൻ്റെ കരുതൽ നമ്മുടെ കേരള സർക്കാറിൻ്റെ കരുതൽ. ഘട്ടം ഘട്ടമായി 30 പേരടങ്ങുന്ന ഗ്രൂപ്പ് ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറങ്ങി. പ്രവാസികളുടെ തിരിച്ചുവരവ് മുൻകൂട്ടി കേരള ഗവൺമെൻ്റിന് അറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് വേണ്ടി എല്ലാം അവിടെ സജമായിരുന്നു. ഫ്ലൈറ്റിൽ നിന്നും ലഭിച്ച നാല് പേജിൽ അടങ്ങിയ ഞങ്ങളുടെ ഫുൾ ഡീറ്റിയേൽസും സമ്മതപത്രവും ചെക്കിംങ്ങ് ടീമിൻ്റെ ഒരോ സെക്ക്ഷനും കൈമാറി. കോഴിക്കോടിൽ വടകര നാദാപുരം സ്വദേശിയായ ഞാൻ എങ്ങെനെ കൊച്ചിയിൽ നിന്നും സ്വന്തം ജില്ലയിൽ എത്തും എന്ന ആശങ്കയുള്ളപ്പോൾ ആണ് KSRTC ബസ്സിൽ യാത്ര ചെയ്യാൻ ഉള്ള പാസ് എൻ്റെ കൈയ്യിൽ കിട്ടിയത് ശരിക്കും അപ്പോൾ ഒന്ന് ഞെട്ടി കാരണം കൊച്ചിയിൽ തന്നെ നിൽക്കണ്ടി വരും എന്ന് ഓർമ്മിക്കമ്പോൾ ആണ് സ്വന്തം ജില്ലയിലേക്ക് പോകാൻ ഉള്ള പാസ് കിട്ടിയത്ത്. കഴിക്കാനായി രണ്ട് ബന്നും ഒരു ഗുണ്ട് ഡേ ബിസ്ക്കറ്റും ഒരു ബോട്ടിൽ വെള്ളവും കൊണ്ട് വിച്ചാരിച്ചതിലും നേരത്തെ അറൈവൽ എൻട്രിയിൽ എത്താൻ പറ്റി. പോലുസുകാരുടെ നിർദ്ദേശ പ്രകാരം കുറെ നിർത്തയിട്ട KSRTC ബസ്സുക്കളിൽ കോഴിക്കോട് ,കണ്ണൂർ റൂട്ടിലെ ബസ്സിൽ കയറി. പുറത്ത് ആരോഗ്യ പ്രവർത്തകരും പോലീസുകാരും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന ഒരോ ടീമിനെയും കണ്ടപ്പോൾ നമ്മുടെ പിണറായി സർക്കാറിനെയും ആരോഗ്യമന്ത്രി നമ്മുടെ സ്വന്തം ടീച്ചറമ്മ ശൈലജ ടീച്ചറെയും മനസ്സിൽ നമ്മിച്ചു പോയി പറഞ്ഞറിയിക്കാൻ പറ്റാത്തതിലും സേഫ് ആയിട്ടാണ് അവർ ഞങ്ങളെ കെയ്ർ ചെയ്തത്. ശാരീരിക പ്രശ്നങ്ങൾ ഉള്ള ഗർഭിണികൾക്കും, കുട്ടികൾക്കും , പ്രയമായവർക്കം പ്രത്യേകം ആബുലൻസിൽ ആയിരുന്നു യാത്ര. Covid 19 ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം മാറ്റാനും ആരോഗ്യ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. ടൈം 11.45pm ന് മുഴുവനായും പോലീസ് എസ്ക്കോട്ടോട് കൂടി ബസ്സുകൾ പുറപ്പെട്ടു. വിവിധ റൂട്ടുകളിലോട്ടേക്ക് ബസ്സുകൾ മാറി പോയെങ്കിലും എല്ലാ ബസ്സിന് മുന്നിലും പിണറായി സർക്കാറിൻ്റെ പൂർണ കരുതലോട് കൂടിയ ഒരു പോലീസ് എസ്കോട്ട് സംരക്ഷണം ഞങ്ങൾക്ക് ഉണ്ടായിരുന്നു. മലപ്പുറം എടപ്പാൾ ക്വാറൻ്റൈൻ സെക്ഷനിൽ അഞ്ച് പേരെ ഇറക്കി പുലർച്ചെ 5 മണിക്ക് കോഴിക്കോട് കുന്ദമംഗലത്തെ IIM( Indian Institutes of Management) ൽ എത്തുമ്പോൾ അവിടത്തെ ലോക്കൽ പോലീസ് എസ്കോട്ടും ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലക്കാരായ ഞാൻ അടക്കം മൂന്ന് പേർക്ക് IIM ൽ ക്വാറൻ്റൈൻ സ്വകര്യം നൽകിയപ്പോൾ കണ്ണൂർ താഴെചൊവ്വയിലെ ഒരു യാത്രക്കാരന് വേണ്ടി മാത്രം KSRTC ബസ്സും പോലീസും യാത്ര തുടർന്നു. അത്രതോളം പ്രാധാന്യം കൊടുത്തിരിക്കാം പിണറായി സർക്കാർ ഒരോ കേരളീയനും. IIM ബോയ്സ് ഹോസ്‌റ്റലിലെ കുറച്ച് ആൺകുട്ടികൾ തന്നെ ആയിരുന്ന എനിക്ക് ക്വാറൻ്റൈൻ ചെയ്യാൻ ഉള്ള 209 താം റൂം ഒരുക്കിവച്ചതും. റൂമിൽ നിന്ന് ഒരു കാരണ വശാലും പുറത്ത് ഇറങ്ങരുത് എന്ന പ്രത്യേക നിർദ്ദേശങ്ങളോടെ റൂമിൽ കയിറിയ ഞാൻ വീണ്ടും ഞെട്ടി എല്ലാവിധ സ്വകര്യങ്ങളോടും കൂട്ടിയ റൂം. ഒന്ന് സംശയം ക്ലിയർ ചെയ്യാൻ വേണ്ടി ഞാൻ ചോദിച്ചു. ബ്രോ ഇത് മുഴുവനും സർക്കാർ വക അല്ലേ പെയ്മെൻ്റിൻ്റെ ആവിശ്യം ഉണ്ടോ എന്ന്? അടുത്ത ഉടൻ മറുപടി മൂന്ന് നേരം ഫുണ്ട് അടക്കം എല്ലാം സൗജന്യം. കുടിക്കാൻ ഉള്ള ഒരു ബോട്ടിൽ വെള്ളവും ഒരു പത്രവും ഉറങ്ങി എഴുന്നേക്കൂമ്പോൾ റെഡി. പിന്നാലെ രാവിലെ തരാം എന്ന് പറഞ്ഞ അത്യാവിശ്യ സാധനങ്ങളായ പ്ലേറ്റ്, ഗ്ലാസ്, ബ്രഷ് ,പെയ്സ്റ്റ് ,ബെഡ്ഷീറ്റ് ,സോപ്പ്പൊട്ടി ,ചൂല്, ഹാർപ്പിക് , പെനോയിൽ , ക്ലീനിംങ്ങ് ടൗവൽ & ബ്രഷ് ,ബക്കറ്റ് , മഗ് എന്നിങ്ങനെ എല്ലാ സാധനങ്ങളും റൂമിന് പുറത്ത് വച്ച് കോളിങ്ങ് ബെൽ അടിച്ച് അവർ അടുത്ത റൂമിനടുത്തേക്ക് പോയി. ഒരു റൂമിൽ ഒരാൾ മാത്രം എന്നതും ശ്രദ്ധേയം. 18.05.2020 അബുദാബിയിൽ നിന്ന് തുടങ്ങിയ യാത്ര ഇന്ന് ഈ ദിവസം എത്തി നിൽക്കുമ്പോളും അടിപൊളി സൗകര്യങ്ങൾ ഒരുക്കി തന്നപ്പോളും ഒരു രൂപ പോലും ഞങ്ങളുടെ ചെലവിന് വേണ്ടി കേരള സർക്കാർ നമ്മുടെ ഇരട്ട ചങ്കൻ എന്നറിയപ്പെടുന്ന പിണറായുടെ സർക്കാർ ഞങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങിച്ചിട്ടില്ലെന്നുള്ളത് ഒരോ പ്രവാസിയെ സംബന്ധിച്ചിടത്തോളവും ആശ്വാസകരമാണ്. എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിച്ചോളൂ എന്ന്‌ പറഞ്ഞ് കൊണ്ട് ഇവിടെ ഉള്ള ആളുകളും ആരോഗ്യ സ്ഥിതി വിളിച്ച് അന്വേഷിക്കുന്ന ആരോഗ്യ പ്രവർത്തകരും ഉള്ളപ്പോൾ ഞങ്ങൾ ഇവിടെ പൂർണ സുരക്ഷിതം.. എന്നിട്ടും ന്യൂനതകളും കുറ്റങ്ങളും പറയുന്നവർ ഒന്ന് ഓർക്കുക ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യുന്ന നമ്മുടെ സർക്കാറിനാവട്ടെ ഒരു👍✌️. പറയാൻ ഇനിയും കുറെ നല്ല കാര്യങ്ങൾ ഉണ്ടാവട്ടെ വരും ക്വാറൻ്റൈൻ ദിവസങ്ങളിൽ എന്ന വിശ്വാസത്തോടെ…
കരുതലോടെ കേരളം Abhin Sm

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം