സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിവിധ വേദികളില്‍ ആദ്യദിവസം നടക്കുന്ന പരിപാടികള്‍

Loading...

അറുപതാമത്‌ കേരള സ്‌കൂൾ കലോത്സവത്തിന്‌ കാഞ്ഞങ്ങാട്ട്‌ വ്യാഴാഴ്ച തുടക്കം. നാലുനാൾ  ഇനി കൗമാരകലയുടെ മേളം. ഇതര ജില്ലകളിൽനിന്ന്‌ എത്തുന്ന പ്രതിഭകൾക്ക്‌  ബുധനാഴ്‌ച രാവിലെ 9.30ന്‌ റെയിൽവേ സ്‌റ്റേഷനിൽ  മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ  വരവേൽപ്‌ നൽകും. രജിസ്ട്രേഷൻ ബുധനാഴ്‌ച രാവിലെ 10 മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും.

വേദി-1 (ഐങ്ങോത്ത് ഗ്രൗണ്ട്)- രാവിലെ ഒമ്ബത് മണിക്ക് ഉദ്ഘാടന സമ്മേളനം, 10 മണിക്ക് മോഹിനിയാട്ടം എച്ച്‌.എസ് (പെണ്‍), വൈകിട്ട് നാലു മണി-സംഘനൃത്തം എച്ച്‌.എസ്.

വേദി-2 (കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ സ്‌കൂള്‍)- രാവിലെ ഒമ്ബത് മണി മോഹിനിയാട്ടം എച്ച്‌.എസ്.എസ് (പെണ്‍), ഒരു മണി സംഘനൃത്തം (എച്ച്‌.എസ്.എസ്).

വേദി-3 (കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍)- 9 മണി കുച്ചുപ്പുടി എച്ച്‌.എസ് (ആണ്‍), 2 മണി ചവിട്ടു നാടകം എച്ച്‌.എസ്.

വേദി-4 (നീലേശ്വരം രാജാസ് )- 9 മണി വട്ടപ്പാട്ട് എച്ച്‌.എസ്, 2 മണി ദഫ്മുട്ട് എച്ച്‌.എസ്.എസ് (ആണ്‍).

വേദി-5 (നീലേശ്വരം രാജാസ്)- 9 മണി മോണോആക്‌ട് എച്ച്‌.എസ് (ആണ്‍), 11 മണി മിമിക്രി എച്ച്‌.എസ് (പെണ്‍), 1 മണി മോണോആക്‌ട് എച്ച്‌.എസ്.എസ് (പെണ്‍), 3 മണി മിമിക്രി എച്ച്‌.എസ്.എസ് (ആണ്‍). വേദി-6 (വെള്ളിക്കോത്ത് സ്‌കൂള്‍)- 9 മണി നാടകം എച്ച്‌.എസ്.

വേദി-7 (എസ്.എസ്. കലാമന്ദിരം മേലാങ്കോട്ട്) -9 മണി കഥാപ്രസംഗം എച്ച്‌.എസ്, 1.30 കേരളനടനം എച്ച്‌.എസ്.എസ് (ആണ്‍).

വേദി-8 (യു.പി.സ്‌കൂള്‍ മേലാങ്കോട്ട്)- 9 മണി ചെണ്ടമേളം എച്ച്‌.എസ്.എസ്, 12 മണി വൃന്ദവാദ്യം എച്ച്‌.എസ്.

വേദി-9 (ചിന്മയ വിദ്യാലയ ഓഡിറ്റോറിയം അതിയാമ്ബൂര്‍)- 9 മണി പദ്യം ചൊല്ലല്‍ മലയാളം എച്ച്‌.എസ്, 11 മണി പദ്യം ചൊല്ലല്‍ മലയാളം എച്ച്‌.എസ്.എസ്.

വേദി-10 (ശ്രീലക്ഷ്മി ഓഡിറ്റോറിയം അതിയാമ്ബൂര്‍)- 9 മണി ചാക്യാര്‍കൂത്ത് എച്ച്‌.എസ്, 2 മണി നങ്ങ്യാര്‍കൂത്ത് എച്ച്‌.എസ്.

വേദി-11 (ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ കാഞ്ഞങ്ങാട)്- 9 മണി ലളിതഗാനം എച്ച്‌.എസ് (ആണ്‍), 11 മണി ലളിതഗാനം എച്ച്‌.എസ് (പെണ്‍), 2 മണി സംഘഗാനം എച്ച്‌.എസ്.എസ്.

വേദി-12 (പടന്നക്കാട് കാര്‍ഷിക കോളേജ്) 9 മണി പൂരക്കളി എച്ച്‌.എസ്, 2 മണി പൂരക്കളി എച്ച്‌.എസ്.എസ്.

വേദി 13 (പടന്നക്കാട് കാര്‍ഷിക കോളേജ്)- 9 മണി ഗിത്താര്‍ (പാശ്ചാത്യം) എച്ച്‌.എസ്, 12 മണി നാദസ്വരം എച്ച്‌.എസ്.എസ്, 3 മണി തബല എച്ച്‌.എസ്.

വേദി-14 (പാലാഴി ഓഡിറ്റോറിയം മന്ന്യോട്ട് കാവ്)- 9 മണി കാവ്യകേളി എച്ച്‌.എസ്, 11 മണി കാവ്യകേളി എച്ച്‌.എസ്.എസ്, 1 മണി അക്ഷരശ്ലോകം എച്ച്‌.എസ്, 3 മണി അക്ഷരശ്ലോകം എച്ച്‌.എസ്.എസ്.

വേദി 15 (പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയം-1) സംസ്‌കൃതോത്സവം 9 മണി കൂടിയാട്ടം എച്ച്‌.എസ്.

വേദി-16 (പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയം-2) 9 മണി അഷ്ടപദി എച്ച്‌.എസ് (ആണ്‍), 12 മണി അഷ്ടപദി എച്ച്‌.എസ് (പെണ്‍), 3 മണി പദ്യം ചൊല്ലല്‍ (സംസ്‌കൃതം) എച്ച്‌.എസ്, 5 മണി പദ്യം ചൊല്ലല്‍ സംസ്‌കൃതം (ജനറല്‍) എച്ച്‌.എസ്.എസ്.

വേദി-17 (സ്റ്റെല്ലാ മേരി സ്‌കൂള്‍ പടന്നക്കാട്)- 9 മണി കഥകളി (സിംഗിള്‍) എച്ച്‌.എസ് (ആണ്‍), 1 മണി കഥകളി (ഗ്രൂപ്പ്)എച്ച്‌.എസ്.എസ്.

വേദി-18 (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍) 9 മണി പ്രസംഗം (മലയാളം)എച്ച്‌.എസ്, 11 മണി പ്രസംഗം മലയാളം എച്ച്‌.എസ്.എസ്, 1 മണി പ്രസംഗം ഇംഗ്ലീഷ് എച്ച്‌.എസ്, 3 മണി പ്രസംഗം ഇംഗ്ലീഷ് എച്ച്‌.എസ്.എസ്.

വേദി-19 (എസ്.എന്‍.എ.യു.പി.എസ് പടന്നക്കാട്) 9 മണി കോല്‍ക്കളി എച്ച്‌.എസ്.എസ്, 1 മണി നാടന്‍പാട്ട് എച്ച്‌.എസ്.

വേദി-20 (ഇഖ്ബാല്‍ സ്‌കൂള്‍) (അറബിക് കലോത്സവം), 10 മണി നാടകം എച്ച്‌.എസ്.

വേദി-21 (ഇഖ്ബാല്‍ സ്‌കൂള്‍) 9 മണി അറബിഗാനം എച്ച്‌.എസ് (ആണ്‍), 11 മണി അറബിഗാനം എച്ച്‌.എസ് (പെണ്‍), 1 മണി സംഭാഷണം എച്ച്‌.എസ്, 3 മണി മോണോആക്‌ട് എച്ച്‌.എസ്, 5മണി പ്രസംഗം (അറബി) ജനറല്‍ എച്ച്‌.എസ്.എസ്.

വേദി-22 (കാഞ്ഞങ്ങാട് വ്യാപാരഭവന്‍: 9 മണി- വീണ എച്ച്‌.എസ്, 12മണി വീണ/വിചിത്ര വീണ എച്ച്‌.എസ്.എസ്, 3 മണി വയലില്‍ (പാശ്ചാത്യം) എച്ച്‌.എസ്.)

വേദി-24 (ജി.എഫ്.എച്ച്‌.എസ് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം)- 9മണി അറബനമുട്ട് എച്ച്‌.എസ്.

വേദി-25, 26 രചനാ മത്സരങ്ങള്‍

വേദി-27 (ചൈതന്യ ഓഡിറ്റോറിയം കിഴക്കുംകര) 9 മണി ശാസ്ത്രീയ സംഗീതം എച്ച്‌.എസ് (ആണ്‍), 12 മണി ശാസ്ത്രീയ സംഗീതം എച്ച്‌.എസ്.എസ് (ആണ്‍), 3മണി കഥകളി സംഗീതം എച്ച്‌.എസ് (പെണ്‍), 6 മണി കഥകളി സംഗീതം എച്ച്‌.എസ്.എസ് (പെണ്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം