ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

Loading...

ന്യൂ ഡല്‍ഹി  : കൊറോണ പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്കഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കല്‍ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യമടക്കം സംസ്ഥാനങ്ങളെ അറിയിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. എന്നാല്‍, കോവിഡ് രോഗം തീരെ റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയേക്കും.

ഇത്തരം സംസ്ഥാനങ്ങളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. അതേസമയം, ലോക്ക്ഡൗണിന് ശേഷവും രാജ്യത്തെ ജനജീവിതം സാധാരണ ഗതിയില്‍ ആയിരിക്കില്ലെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. സാമൂഹികമായും വ്യക്തിപരമായും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി നല്‍കുന്ന സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം