Categories
headlines

സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി

ദില്ലി: 74ാം സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീകൾക്കുവേണ്ടി  സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

സാനിറ്ററി പാഡുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

”നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ജാഗരൂഗരാണ്. 6000 ജന്‍ ഔഷധി സെന്ററുകളിലൂടെ അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിക്കുന്നു. അവരുടെ വിവാഹത്തിന് സമിതികളെ രൂപീകരിക്കും. ഇതുവഴി  പണം അവശ്യസമയത്ത് ഉപയോഗിക്കാനാകും” സ്വാതന്ത്ര്യ ദിന  പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു

”ഇത് തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നത്.

നമ്മള്‍ പ്രയത്‌നിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. വ്യോമ നാവികസേനകളില്‍ പ്രധാനമേഖലകളില്‍ സ്ത്രീകളെ നിയമിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ ഇപ്പോള്‍ നേതാക്കളാണ്. മുത്തലാഖ് നിരോധിച്ചു” – മോദി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായായിരിക്കും ഒരു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍ത്തവ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

readalso :സ്വാതന്ത്ര്യദിനത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചു ദേശീയ പതാക ഉയർത്തി,പരാതിയുമായി കോൺ​ഗ്രസ്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP