ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
ആദ്യ ഘട്ട കൊവിഡ് പ്രതിരോധ വാക്സിനേഷൻ രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോഗ്യപ്രവർത്തകരടക്കമുള്ള കൊവിഡ് മുൻനിര പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: The Prime Minister and Chief Ministers will receive the covid vaccine in the second phase