പൂരങ്ങളുടെ പൊടി പൂരം

ANJANA MT

Loading...

 

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് നഗരം ഒരുങ്ങി.കേട്ടും, കണ്ടും, കൊതിതീരാത്ത കാത്തിരിപ്പിന്റെ പൂരം.കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് ഒരുപാട് വർഷത്തെ പഴക്കചരിത്ര പാരമ്പര്യമുണ്ട്.

അതുപോലെ തന്നെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിലെ പുലികളിയും. ചെണ്ടയുടെ താളത്തിന് ചുവട് വെച്ച് കളിച്ച് നീങ്ങുന്ന പുലികൾ വളരെ ആകർഷകവും, മനോഹാരിതയും നിറഞ്ഞതാണ്. ആശങ്കകൾക്കെല്ലാം ഒടുവിൽ വീരൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ നെയ്തലകാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തട്ടിത്തുറന്ന് പൂരത്തിന് തുടക്കം കുറിച്ചു.

ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി, ക്ഷേത്രങ്ങളുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യ ഘോഷങ്ങളും, മേളവും, നാദവിസ്മയവുമാണ് തൃശൂർ പൂരത്തിന്റെ മുഖ്യ ആകർഷണമായ ഇലഞ്ഞിത്തറ മേളം. കാതും, മെയ്യും, മനസും, മറന്ന് താളം പിടിക്കുന്ന കാണികൾ. ആവേശത്തിലായ പൂരത്തിലേക്ക് കുടമാറ്റത്തിന്റെ കടന്നു വരവ്. പിന്നീട് പല വർണ്ണങ്ങളിലുള്ള കുടകളുടെ കാഴ്ച്ച. ഇവയെല്ലാം കുടമാറ്റത്തെ ആകർഷകമായി തീർക്കുന്നു.

നിറങ്ങളുടെയും, ശബ്‌ദത്തിന്റെയും സൗന്ദര്യത്തിന്റെയും സൗന്ദര്യാത്മകത ഇവിടെ കാണാം. ആന ചമയങ്ങളും, വെടിക്കെട്ടിൽ ആകാശം പൂക്കുന്ന വർണ്ണ പൂക്കളും പൂരത്തിന് മാത്രം സ്വന്തം. ജാതിഭേദമന്യേ പൂരത്തെ സംസ്ക്കാരത്തെ കാത്തു സൂക്ഷിക്കുന്ന ജനത. ശക്തൻ തമ്പുരാന്റെ കാലത്താണ് പൂരം പിറവികൊണ്ടത്. അന്നുവരെ ആറാട്ടുപുഴയിൽ മുപ്പതുകോടി ദേവന്മാരും പൂരത്തിനെത്തും എന്നാണ് വിശ്വാസം.

പ്രതികൂല കാരണത്താൽ ഒരിക്കൽ ആറാട്ടുപുഴയിൽ പൂരത്തിന് തൃശൂരിൽ ഉള്ള ദേവി, ദേവന്മാർക്ക് പങ്കുകൊള്ളാൻ സാധിക്കാതെ വന്നപ്പോൾ ശക്തൻ തമ്പുരാൻ തൃശൂരിൽ പൂരം ആരംഭിച്ചത് എന്നാണ് വിശ്വാസം. തൃശൂരിന്റെ മുഖവും, മുദ്രയും, പൂരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. വെടിക്കെട്ടെന്ന മാനത്തെ പൂരത്തിനും വർഷങ്ങളുടെ പഴക്കം തന്നെ ആണുള്ളത്.

എന്നാൽ ഈ തവണ സുരക്ഷാ ഭീഷണി കണക്കിലെടുത്തു അതീവ ജാഗ്രതയിലാണ് വടക്കുംനാഥ ക്ഷേത്രവും, പരിസരങ്ങളും റെയിൽവേ സ്റ്റേഷനും, ബസ്സ്റ്റാൻഡ്, ലോഡ്ജ് മുറികളും എല്ലാം.3500 ഓളം പോലീസ്‌കാരും മറ്റു സേന വിഭാഗങ്ങളുമാണ് സുരക്ഷ ഒരുക്കുന്നത്.80 ഓളം നിരീക്ഷണ ക്യാമറകളും പൂരനഗരിയിൽ നിരീക്ഷണത്തിന് വെച്ചിട്ടുണ്ട്.

തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് ആദ്യം വിലക്കിയതിനെ തുടന്ന് ശ്രദ്ധ നേടിയാൽ ചടങ്ങിന് നല്ല തിരക്കായിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് കളക്ടർ ടി. വി അനുപമയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ അനുമതി നല്കിയത്.

ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവും ഉള്ള ആനയ്ക്ക് ഡോക്ടർ മാർ വിദഗ്ത്ത മായ പരിശോധന നടത്തിയാണ് കർശന ഉപാധികളോടെ എഴുന്നെള്ളിപ്പിക്കാൻ അനുമതി നൽകിയത്. നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിൽ എത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് ആനയെ ക്ഷേത്ര പരിസരത്ത്‌ എത്തിച്ചത് എന്ന ഒരു പ്രത്യേകത ഈ പൂരത്തിനുണ്ട്.

Loading...