ഗുരുതരമായ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത ; ആര്‍ക്‌ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുക്കുന്നു

Loading...

ലണ്ടന്‍: ആര്‍ക്‌ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാള്‍ വേഗത്തില്‍. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ക്‌ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ നിലയിലാണുള്ളത്. മഞ്ഞുപാളികള്‍ ഉരുകുന്നതിനെ ശാസ്ത്രലോകവും സമീപരാഷ്ട്രങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

2012 ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുപാളികളുടെ ഉരുകല്‍ രേഖപ്പെടുത്തിയത്. ഇതിനോട് അടുത്തുള്ള അളവിലാണ് ഈ മാസത്തെ മഞ്ഞുരുകല്‍ എന്ന് കൊളറാഡോ കേന്ദ്രീകരിച്ചുള്ള നാഷനല്‍ സ്നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്‍റര്‍ വ്യക്തമാക്കുന്നു.

ആര്‍ക്‌ട്ടിക് സമുദ്രത്തോട് ചേര്‍ന്നുള്ള അലാസ്ക, കാനഡ, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ വര്‍ഷം റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തെ ശരാശരി മഞ്ഞുരുകലിനേക്കാള്‍ കൂടുതലാണ് ഇത്തവണ. ദിവസവും 20,000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് അധികമായി ഉരുകുന്നതായാണ് കണക്ക്.

ആഗോളതാപനത്തിന്‍റെ പ്രതിഫലനമാണ് ഭൂമിയുടെ ഉത്തരധ്രുവത്തിലെ സമുദ്രമായ ആര്‍ക്‌ട്ടികിലെ മഞ്ഞുരുകല്‍ എന്ന് വിലയിരുത്തപ്പെടുന്നു. ലോകവ്യാപകമായി ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു ജൂണ്‍. ആഗോളതാപന നിരക്ക് കുറക്കാനായി ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിലേക്കാണ് ആര്‍ക്‌ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകല്‍ വിരല്‍ ചൂണ്ടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം