അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു

Loading...

ന്യൂഡല്‍ഹി: കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവെച്ചതായി പ്രതിരോധ മന്ത്രാലയം. എളമരം കരീം എംപിയുടെ ചോദ്യത്തിന് പ്രതിരോധ സഹമന്ത്രി ശ്രിപദ് നായിക്കാണ് രാജ്യസഭയെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (സിആര്‍ഇസഡ്) നോട്ടിഫിക്കേഷന്‍ അനുസരിച്ച്‌ ഈ പ്രദേശം സിആര്‍ഇസഡ് (1)എയുടെ കീഴിലായതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് ഇതിന് കാരണമായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

അക്കാദമി അഴീക്കലില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം