Categories
Kasargod

അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു ; ജീവന്‍ രക്ഷിക്കാനായില്ല

കാസർഗോഡ് : അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം.

കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാൻ ഉപയോഗിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിരുന്നു.

ഭാര്യയുടെ കരച്ചിൽ കണ്ട് ആംബുലൻസ് എത്താൻ കാത്ത് നിൽക്കാതെ നാട്ടുകാർ പിക്കപ്പ് വാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.

ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവൻ രക്ഷിക്കാനായില്ല.

അനിത അലമുറയിട്ട് കരഞ്ഞത് കൊണ്ടാണ് ആംബുലൻസിന് കാത്ത് നിൽക്കാതെ പിക്കപ്പ് വാനിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് നാട്ടുകാർ പറഞ്ഞു.

പിക്കപ്പ് വാനിൽ കൊണ്ടുപോയതിൽ പരാതിയില്ലെന്ന് മരിച്ച സാബുവിന്റെ ഭാര്യ അനിതയും വ്യക്തമാക്കി.

അനിതയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. മരിച്ച സേവ്യറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The patient was rushed to the hospital in a pickup van; Life could not be saved

NEWS ROUND UP