കോഴിക്കോട്: സരോവരം ബയോപാർക്ക്, സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന തീയതി ഉടൻ അറിയിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ ഒരുക്കിയ ശേഷം തീയതി അറിയിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിന്റെ ഭാഗമായാണ് ജില്ലയിൽ സരോവരം ബയോപാർക്ക്, സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ തുറക്കാൻ ധാരണയായതെന്ന് ജില്ലാ വിനോദ സഞ്ചാര വകുപ്പും ടൂറിസം പ്രൊമോഷൻ കൗൺസിലും അറിയിച്ചു.
ജില്ലയിൽ ഈ രണ്ടു കേന്ദ്രങ്ങൾ മാത്രമാണ് നിലവിൽ വിനോദ സഞ്ചാരത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്.
News from our Regional Network
English summary:
The opening date of tourist centers in Kozhikode district will be announced soon