മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായ ഭർത്താവിൽ നിന്ന് വധഭീഷണിയെന്ന് കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പരാതി

Loading...

 

കോഴിക്കോട്: വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി നുസ്‌റത്ത് ജഹാന്റെ പരാതി. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് പാരതി നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഭര്‍ത്താവുമായ എം കെ ഹംസക്കെതിരെയാണ് പരാതി.

കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനിയിലെ ‘ഡിസ്‌കവറി’യെന്ന വീട്ടിലെത്തി തന്നെയും മകളെയും ദേഹോപദ്രവമേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിലുള്ളത്. നേരത്തെയും പലവട്ടം ഭീഷണിയുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

നുസ്‌റത്ത് ജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ പ്രസിഡന്റും കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രിയുമായ രാംദാസ് അതാവ്‌ലെ 19ന് കോഴിക്കോട്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം