കടുത്ത ജാഗ്രതയില്‍ രാജ്യം – കൊവിഡ് ബാധിതരുടെ എണ്ണം 206 ആയി

Loading...

രാജ്യത്ത്​ കൊറോണ വൈറസ്​ ബാധിതരുടെ എണ്ണം 206 ആയി.  മഹാരാഷ്​ട്രയിലാണ്​ ഏറ്റവുമധികം പേര്‍ക്ക്​ രോഗബാധ കണ്ടെത്തിയത്​. 49 പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്ത്​ ഇതുവരെ നാലുമരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

ഇന്നലെ മാത്രം പുതുതായി 20ഓളം പേര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇത് അല്പം ആശങ്കപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഛത്തീസ്​ഗഡിലും ഛണ്ഡീഗഡിലും ആദ്യമായി രോഗബാധ സ്​ഥിരീകരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആന്ധ്രയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി. മാര്‍ച്ച്‌​ 12ന്​ സൗദി അറേബ്യയില്‍നിന്നും വിശാഖപട്ടണത്ത്​ എത്തിയായാള്‍ക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്.

ഉത്തരാഖണ്ഡില്‍ രണ്ടു ഇന്ത്യന്‍ ഫോറസ്​റ്റ്​ സര്‍വിസ്​ (ഐ.എഫ്​.എസ്​) ട്രെയിനികള്‍ക്കാണ്​ രോഗബാധ​. ഇന്ദിര ഗാന്ധി നാഷനല്‍ ഫോറസ്​റ്റ്​ അക്കാദമിയിലെ രണ്ടുപേര്‍ക്കാണ്​ രോഗബാധയെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യ വിഭാഗം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം